KOYILANDY DIARY

The Perfect News Portal

പാചക ഗ്യാസ് വില വർദ്ധനവിനെതിരെ വ്യാപാരികൾ ചൊവ്വാഴ്ച പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും നടത്തും

കൊയിലാണ്ടി: പാചക ഗ്യാസ് വില വർദ്ധനവിനെതിരെ കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ വ്യാപാരികൾ ചൊവ്വാഴ്ച പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. അവശ്യ സാധനങ്ങൾക്കും മറ്റു പല മേഖലകളിലും വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും പാചക ഗ്യാസ് വില വർദ്ധനവ് ജനങ്ങൾക്ക് താങ്ങാൻ സാധിക്കാത്തതാണ്.
അതിലുപരി ഹോട്ടൽ ഉൾപ്പടെ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ഇത് ഏറെ പ്രയാസകരമാകുന്നതാണെന്നും കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.  ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്. യു.എം.സി ജില്ലാ വൈസ് പ്രസിഡണ്ട് ടി. പി.എ. ഷഫീക്ക് സമരം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Advertisements