KOYILANDY DIARY.COM

The Perfect News Portal

സെല്ലി കീഴൂർ എഴുതിയ കവിത ‘കസേര’

സെല്ലി കീഴൂർ എഴുതിയ കവിത
            “കസേര”
ഇരിപ്പിടം
എന്ന
സ്വസ്ഥമായ
അവസ്ഥയിലേക്ക്
പരിപൂർണ്ണത
വരിക്കുന്നത്
മോർച്ചറിക്ക് മുൻപിലാണ്
അവിടെ നമുക്ക്
കുഷ്യൻ  ഇല്ലാത്തതിൻ്റെ
ആശങ്കയില്ല
നീണ്ടു നിവർന്നിരിക്കാത്തതിൻ്റെ അസ്വാസ്ഥ്യമില്ല
കാരണം
മോർച്ചറിക്കുള്ളിലെ
തണുപ്പ്
അരിച്ചിറങ്ങി
നമ്മുടെ
മനസ്സും
മരവിച്ചിരിക്കുന്നു
✍️സെല്ലി കീഴൂർ
Share news
error: Content is protected !!