KOYILANDY DIARY

The Perfect News Portal

വരവില്‍ക്കവിഞ്ഞ സ്വത്ത്, പോലീസ് ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്

വരവില്‍ക്കവിഞ്ഞ സ്വത്ത്, പോലീസ് ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്. മലപ്പുറം: പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈൻ്റെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു റെയ്ഡ്. കോഴിക്കോട് പോലീസ് വിജിലന്‍സ് എസ്. പി. അബ്ദുള്‍ റസാഖിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 62 രേഖകള്‍ വിജിലന്‍സ് സീല്‍ ചെയ്തു.

വീട്ടിലെ പരിശോധനക്കൊപ്പം തന്നെ സക്കീര്‍ ഹുസൈൻ്റെ ഭാര്യയുടെ പേരിലുള്ള കെട്ടിടത്തിലും സഹോദരൻ്റെ പേരിലുള്ള കെട്ടിടത്തിലും പരിശോധന നടത്തി. രണ്ട് ഡി.വൈ.എസ്.പി മാര്‍ ഉള്‍പ്പെടെ വിജിലന്‍സിൻ്റെ 20 അംഗ സംഘം എസ്. പി ക്കൊപ്പമുണ്ടായിരുന്നു. രാവിലെ 6 മണി മുതൽ വൈകീട്ട് 4.20 വരെ പരിശോധന തുടർന്നു. സക്കീര്‍ ഹുസൈന്‍ മുമ്പ് മലപ്പുറം എസ്.പി. ഓഫീസിലും ഡ്രൈവറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.