KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ “ഉയരെ 23” സംഘടിപ്പിച്ചു

കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ “ഉയരെ 23” സംഘടിപ്പിച്ചു. നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ഇ എം എസ് സ്മാരക ടൌൺ ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ സംവിധായാകനും, നാടക നടനുമായ നൗഷാദ് ഇബ്രാഹിം മുഖ്യാതിഥി ആയിരുന്നു.
അങ്കണവാടി പ്രീ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് ചുവട് വെക്കുന്ന കുഞ്ഞുങ്ങൾക്കുള്ള “കോൺവോക്കേഷൻ സെറിമണി, അങ്കണവാടികളിൽ നിന്നും പടിയിറങ്ങുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് പരിപാടി, രക്ഷിതാക്കൾക്കുള്ള അവബോധന ശിൽപ്പശാല എന്നീ പരിപാടികളാണ് നടന്നത്.
വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉപഹാര വിതരണം നടത്തി. ഐസിഡി എസ്സ് സൂപ്പർവൈസർ സബിത സി പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ കെ വൈശാഖ്, വത്സരാജ് കേളോത്, ആസൂത്രണകമ്മിറ്റി ഉപാധ്യക്ഷൻ എ സുധാകരൻ, ഐസി ഡിഎസ്സ് സൂപ്പർ വൈസർ, ഗീത എം എന്നിവർ സംസാരിച്ചു. പന്തലായനി അഡീഷണൽ ഐസിഡിഎസ്സ് അനുരാധ ടി എം സ്വാഗതവും ഐസിഡിഎസ്സ് സൂപ്പർവൈസർ വീണ എസ് നന്ദിയും പറഞ്ഞു.
Advertisements