KOYILANDY DIARY

The Perfect News Portal

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഗുഡ്മോണിങ്ങ് ഹെൽത്ത് ക്ലബ്ബും കൊല്ലം ചിറ റസിഡൻ്റ്സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നീന്തൽ പരിശീലന ക്യാമ്പ് മെയ് 4 മുതൽ 11 വരെ നടത്തും. ഗീത വെഡിങ്ങ്സ് സ്പോൺസർ ചെയ്യുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം രാവിലെ എട്ടു മണിക്ക് കൊല്ലം പരിസരത്ത് വെച്ച് കൊയിലാണ്ടി തഹസിൽദാർ സി.പി മണി നിർവഹിച്ചു. കൊല്ലം ചിറ റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ഇ.എസ്.രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
പിഷാരികാവ് ദേവസ്വം ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ, ട്രസ്റ്റി ഇളയിടത്ത് വേണു ഗോപാൽ, നഗരസഭ കൗൺസിലർ ഫക്രുദീൻ മാഷ്, ചിന്നൻ നായർ, മധു മീത്തൽ,  സുജാത, ജയദേവൻ മേനോൻ എന്നിവർ സംസാരിച്ചു. ഗുഡ്മോണിങ്ങ് ഹെൽത്ത് ക്ലബ്ബിൻ്റെ  മുഖ്യ പരിശീലകൻ മീത്തൽ അജയകുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുടർന്ന് മീത്തൽ അജയകുമാർ ഗുഡ്മോർണിങ്ങ് ഹെൽത്ത് ക്ലബ്ബിൻ്റെ മെമ്പർമാരായ ശ്രീബാൽ, അരുൺ, ആതിര, ലാമിയ, അതുൽ എന്നിവർ നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകി.
Advertisements