KOYILANDY DIARY

The Perfect News Portal

പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീണു. പിന്നാലെ തെങ്ങുകയറ്റക്കാരൻ പേടിച്ച്  നിലത്ത് വീണു

പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീണു. പിന്നാലെ തെങ്ങുകയറ്റക്കാരൻ പേടിച്ച്  നിലത്ത് വീണു. തിരൂരങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വീട്ടിലെ പറമ്പിൽ തേങ്ങ ഇടുന്നതിനിടെ പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീഴുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് മെമ്പർ നിലത്ത് വീഴുന്നത് കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരനും നിലത്ത് വീണ് ഗുരുതര പരിക്കേറ്റു.

മലപ്പുറം മുന്നിയൂർ പഞ്ചായത്ത് ആറാം വാർഡ് അംഗം സഫീറി(25)ൻ്റെ തലയിലാണ് തേങ്ങ വീണത്. തേങ്ങയിടാൻ കയറിയ നൗഷാദ് (38) ആണ് തെങ്ങിൽ നിന്ന് താഴെ വീണത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കൽ കോളേജിലും സഫീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പഞ്ചായത്തിലെ താത്കാലിക ഡ്രൈവറാണ് പരിക്കേറ്റ നൗഷാദ്.