KOYILANDY DIARY

The Perfect News Portal

എൻ.പി. നാരായണൻ മൂസതിനെയും അശോകൻ, തലക്കുളത്തൂരിനെയും ആദരിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ വർഷങ്ങളോളം മേൽശാന്തിയായിരുന്ന എൻ.പി. നാരായണൻ മൂസതിനെയും നാദസ്വര വിദ്വാൻ അശോകൻ തലക്കുളത്തൂരിനെയും പിഷാരികാവ് ഭക്തജനസമിതി ആദരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻനായർ, എക്സിക്യൂട്ടീവ് ഓഫിസർ ജഗദീഷ് പ്രസാദ് എന്നിവർ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷത വഹിച്ചു.

 

ശിവദാസൻ പനച്ചിക്കുന്ന്, പത്താലത്ത് ബാലൻനായർ, എ. ശ്രീകുമാരൻ നായർ, പി.കെ. പുരുഷോത്തമൻ, ടി.ടി. നാരായണൻ, രാജീവൻ മഠത്തിൽ, എം.ടി. ഷിനിൽ കുമാർ, വിനയൻ കാഞ്ചന, ഭാഗ്യചന്ദ്രൻ ചെമ്പോട്ടിൽ, സുനിൽ എടക്കണ്ടി, കെ.കെ. മുരളീധരൻ, കെ. ദാമോദരൻ  എന്നിവർ സംസാരിച്ചു.