KOYILANDY DIARY

The Perfect News Portal

വയോജന വാരാചരണത്തോടനുബന്ധിച്ച് പതാക ഉയർത്തി

ബാലുശ്ശേരി: വയോജനവാരാചരണത്തിൻ്റെ ഭാഗമായി സീനിയർ സിറ്റിസൺസ് ഫോറം മൊടക്കല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തൽ പ്രസിഡണ്ട് സി ബാലരാമ മേനോക്കി നിർവഹിച്ചു. യോഗത്തിൽ ടി ഇ കൃഷ്ണൻ, അബൂ മാസ്റ്റർ, ടി കെ കരുണാകരൻ, പി എം വേലായുധൻ, മായൻ, ഗോപാലൻ എന്നിവർ സംസാരിച്ചു.