KOYILANDY DIARY

The Perfect News Portal

കുറ്റ്യാടി പക്രംതളം ചുരം റോഡിൽ അപകടം ഒഴിവാക്കാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്‌

കുറ്റ്യാടി പക്രംതളം ചുരം റോഡിൽ അപകടം ഒഴിവാക്കാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്‌. ഹെയർപ്പിൻ വളവുകളിൽ സൂചനാ ബോർഡ്‌ സ്ഥാപിക്കൽ, ഭാരം കയറ്റി ചുരമിറങ്ങുന്ന വാഹനങ്ങളുടെ ലെയിനർ ചൂടായി അപകടത്തിൽപ്പെടുന്നത്‌ ഒഴിവാക്കാൻ പൂതംപാറ കഴിഞ്ഞുള്ള ഭാഗത്ത്‌ ലെയിനർ തണുപ്പിക്കാൻ പാർക്കിങ്‌ സൗകര്യം തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട്‌ സർക്കാരിന്‌ കൈമാറുമെന്ന്‌ എംവിഐ കെ. സുരേഷ്‌, കോഴിക്കോട്‌ ആർടിഇ വിജയൻ, പേരാമ്പ്ര എഎംവിഐ പ്രിജേഷ്‌ കൃഷ്‌ണൻ എന്നിവർ പറഞ്ഞു.
പക്രംതളം ചുരം റോഡിൽ അപകടം പതിവായതോടെയാണ്‌ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ചുരം സന്ദർശിച്ചത്‌. അപകട കാരണങ്ങളെക്കുറിച്ച്‌ സമീപവാസികളും ജനപ്രതിനിധികളുമായി ചർച്ചയും നടത്തി. പുതംപാറ മുതൽ ചാത്തൻകോട്ടുനട വരെയുള്ള ഇറക്കത്തിലാണ് കൂടുതലായും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.