KOYILANDY DIARY

The Perfect News Portal

സദാചാര ഗുണ്ടാ ആക്രമണം; മൂന്നാം പ്രതി അറസ്റ്റിൽ

നാദാപുരം: പേരോട്ടെ വീട്ടിൽ അതിക്രമിച്ചു കയറി സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ വിദേശത്തേക്ക് കടന്ന മൂന്നാം പ്രതി അറസ്റ്റിൽ. പേരോട് സ്വദേശി വണ്ണത്താന്റവിട (ഇളമ്പാലയിൽ) ഷംസുദ്ദീനാ (36) ണ്‌ കഴിഞ്ഞ ദിവസം കണ്ണൂർ  വിമാനത്താവളത്തിൽ പിടിയിലായത്. വിദേശത്തുനിന്ന് മടങ്ങി വരുന്നതിനിടയിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച്‌ നാദാപുരം പൊലീസിന് കൈമാറുകയായിരുന്നു.
ആക്രമണത്തിനുശേഷം വിദേശത്തേക്ക് കടന്നതിനാൽ അന്വേഷകസംഘം ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 23നാണ് പേരോടുള്ള  സുഹൃത്തിന്റെ വീട്ടിൽ വന്ന കൂത്തുപറമ്പ് സ്വദേശി വിശാഖിനെ ഇരുപതോളം വരുന്ന സംഘം ആക്രമിച്ചത്‌.