KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ചിറ നവീകരണം രണ്ടാംഘട്ട പ്രവൃത്തി ഉടൻ ആരംഭിക്കണം

.
കൊംയിലാണ്ടി: കൊല്ലം ചിറ നവീകരണത്തിൻ്റെ രണ്ടാംഘട്ട പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന് ശ്രീ പിഷാരികാവ് ക്ഷേത്രക്ഷേമ സമിതി എക്സി. യോഗം ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച നാലു കോടി രൂപയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ട് മുമ്പ് പൊതുമരാമത്ത് വകുപ്പുമന്ത്രി നിർവ്വഹിച്ചിരുന്നു. ചിറയുടെ സൗന്ദര്യവല്കരണം, നാല് ഭാഗത്തെ നടപ്പാത, ഓപ്പൺ ജിം, യോഗ സെൻ്റർ ഉൾപ്പെടെ വിവിധ പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
.
.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴും പ്രവൃത്തി ആരംഭിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് ചിറയിലെ ജലം മലിനമാക്കപ്പെട്ടത് തീർത്ഥാടകർക്കും  പ്രദേശവാസികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ആയതിനാൽ ചിറയുടെ സംരക്ഷണത്തിന് പ്രത്യേക പരിഗണന നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിദ്ധണ്ട് വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു.
.
.
രക്ഷാധികാരികളായ ഇ.എസ്. രാജൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, ജന. സെക്രട്ടറി വി.വി. സുധാകരൻ, സെക്രട്ടറി മാരായ എൻ. വി. വത്സൻ, പി. വേണു, ഭരണസമിതി അംഗങ്ങളായ വി.കെ. ദാമോദരൻ, എൻ.എം. വിജയൻ, കെ.എസ്. ജയദേവ് എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!