KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിൽ നവരാത്രി ആഘോഷവും ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. യജ്ഞാചാര്യൻ കൃഷ്ണാത്മാനന്ദ സരസ്വതി സ്വാമികൾ ദയാനന്ദാശ്രമം പാലക്കാട്. ഒക്ടോബർ 3 വ്യാഴാഴ്ച 5 മണിക്ക് കലവറക്കൽ, 6 മണിക്ക് ആചാര്യ വരണം, ദീപപ്രോജ്വലനം സ്വാമി ശിവകുമാരാനന്ദ. 
Advertisements
 
ഒക്ടോബർ 4 മുതൽ 10 വരെ 6:30 മുതൽ വൈകിട്ട് 6 വരെ ശ്രീമദ് ഭാഗവത പാരായണവും പ്രഭാഷണവും. 10ന് യജ്ഞസമർപ്പണം, രുദ്രാഭിഷേകം, വിശേഷാൽ പൂജകൾ, ഗ്രന്ഥം വെപ്പ്, സംഗീതാർച്ചന. 11 വെള്ളിയാഴ്ച വിശേഷാൽ പൂജകൾ 7 മണിക്ക്
ദേവരാജൻ രാമചന്ദ്രൻ അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജന. 12ന് മഹാനവമി വിശേഷാൽ പൂജകൾ, 7 മണിക്ക് ശ്രീരാമാനന്ദ ഭജന സമിതിയുടെ ഭജൻ. 13ന് വിജയദശമി സാമി ശിവകുമാരാനന്ദ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നു.