എയ്ഞ്ചൽ സ്റ്റാർസ് ചേമഞ്ചേരി പതിമൂന്നാം വാർഷിക ആഘോഷം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: പക്ഷാഘാതം (Paraplegia) ബാധിച്ചവരുടെ സംഘടനയായ എയ്ഞ്ചൽ സ്റ്റാർസ് ചേമഞ്ചേരി 13-ാം വാർഷികാഘോഷം ”ചങ്ങാത്ത പന്തൽ” സംഘടിപ്പിച്ചു. അഭയം സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മധുലാൽ കൊയിലാണ്ടി, മണിദാസ് പയ്യോളി, നൗഷാദ് ഇബ്രാഹിം, ഫിദൽ മിസിഷൻ മഹേഷ് തുടങ്ങിയവർ മുഖ്യാതിഥികളായി.
.

.
സുരക്ഷാപാലിയേറ്റിവ് അംഗങ്ങൾ, തണൽ കൊയിലാണ്ടി എന്നിവർ വളണ്ടിയർമാരായി. എയ്ഞ്ചൽ സെക്രട്ടറി സാബിറ പ്രസിഡണ്ട്, പ്രഭാകരൻ എളാട്ടേരി, മമ്മദ് കോയ, സിറാജ്, പ്രകാശൻ കുനിക്കണ്ടി, അഖിൽ, ദിലേഖ എന്നിവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.



