KOYILANDY DIARY

The Perfect News Portal

കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം

ന്യൂഡൽഹി: കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം. ഡൽഹി ബ്യൂറോ ചീഫ് വിഷ്‌ണു തലവൂർ, എഡിറ്റർ അരുൺ, ഓഫീസ് ജീവനക്കാരൻ സഞ്‌ജയ് എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി കൈരളി ടിവിയുടെ ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.

Advertisements

തനിക്കുണ്ടായ ദുരനുഭവം വിഷ്‌ണു ഫെയ്‌സ്‌‌ബുക്കിൽ കുറിക്കുകയായിരുന്നു. ഓഫീസിന് സമീപത്തെ ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നുമെത്തിയ ഒരുകൂട്ടം ആളുകൾ വന്ന് മർദിക്കുകയായിരുന്നെന്ന് വിഷ്‌ണു തലവൂർ പറഞ്ഞു. ‘ചായക്കടയിൽ നിന്ന ഞങ്ങളെ ഒരു കാരണവും ഇല്ലാതെയാണ് മർദിച്ചത്. എഡിറ്ററുടെ മുഖത്ത് അടിക്കുകയും വാ പൊത്തുകയും ചെയ്‌തു. അത് ചോദിച്ചപ്പോൾ എൻറെ തലക്ക് അടിച്ചു വീഴ്‌ത്തുകയും നട്ടെല്ലിൻറെ വശത്തു ചവിട്ടുകയുമായിരുന്നു. ഷർട്ട് കീറി. എസ്എഫ്ഐ പ്രവർത്തകർ വന്നതുകൊണ്ട് അക്രമണത്തിന് മുതിർന്നവർ പോയത്’- വിഷ്‌ണു പറഞ്ഞു.

ഫെയ്‌സ്‌ബുക്ക് കുറിപ്പ്

Advertisements

ഈ ഒരു പോസ്റ്റ്‌ ഇടാൻ ഒരുപാട് വൈകി…
ദില്ലിയിൽ ജോലിനോക്കുന്ന ഞാൻ കൈരളി എഡിറ്റർ അരുൺ ഓഫിസ് കാര്യങ്ങൾ നോക്കുന്ന സഞ്ജയ് എന്നീ മൂന്നു ആളുകൾ ആൾക്കൂട്ട അക്രമണത്തിന് ഇരയായി. വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയിൽ നിൽക്കുമ്പോൾ അടുത്തുള്ള അമ്പലത്തിൽ നിന്നും ഒരു ആൾക്കൂട്ടം വന്നു മർദിച്ചു. അവർ പറയുന്നത് ആരോ അമ്പലത്തിൽ വന്ന പെൺകുട്ടികളുടെ വീഡിയോ എടുത്തു കമൻറ് അടിച്ചു എന്നൊക്കെയാണ്. പക്ഷെ ഞങ്ങൾ അമ്പലത്തിൻറെ അടുത്തേക്ക് പോലും പോയിട്ടില്ല.  

ഏകദേശം 600മീറ്റർ അകലെ ഉള്ള ചായക്കടയിൽ ആയിരുന്നു. അവിടെ നിന്ന ഞങ്ങളെ ആണ് ഒരു കാരണവും ഇല്ലാതെ ഒരു ആൾക്കൂട്ടാം മർദിച്ചതു. എഡിറ്ററുടെ മുഖത്ത് അടിക്കുകയും വാ പൊത്തുകയും ചെയ്തു. അത് ചോദിച്ചപ്പോൾ എൻറെ തലക്ക് അടിച്ചു വീഴ്ത്തുകയും  നട്ടെല്ലിൻറെ വശത്തു ചവിട്ടുകയും ചെയ്തു. ഷർട്ട് കീറുകയും ചെയ്തു. എസ്എഫ്ഐ കുട്ടികൾ വന്നതുകൊണ്ട്  ഈ ആൾക്കൂട്ട അക്രമണത്തിന് മുതിർന്നവർ പോവുകയും പോലിസ് സ്ഥലത്തു എത്തുകയും ചെയ്തതു. കണ്ണിനു അടക്കം അടി കിട്ടിയിട്ടുണ്ട്. പറയാൻ കഴിയാത്ത അവസ്ഥ ആണ്. വെറുതെ നിൽക്കുന്നവർക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങൾക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയും..????