KOYILANDY DIARY

The Perfect News Portal

വിഴിഞ്ഞത്ത് വൻ സംഘർഷം; അഞ്ച് പൊലീസ് വാഹനങ്ങൾ തകർത്തു. 30 പോലീസുകാർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം

വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷൻ അക്രമിച്ചു. 30 പോലീസുകാർക്ക് പരിക്ക്. ഒരു പോലീസുകാരൻ്റെ നില ഗുരുതരം.. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരാണ് വിഴിഞ്ഞം സ്റ്റേഷൻ അക്രമിച്ചത്. നിരവധി സമരക്കാർക്കും പരിക്കുണ്ട്. ആർച്ച്  ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വിഴിഞ്ഞത്ത് വൻ സംഘർഷം ഉണ്ടാക്കൻ സമരസമിതി ഗൂഡോലോചന നടത്തിയത്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു.

അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. വാഹനത്തിലെ വയർലെസ് സെറ്റുകൾ തകർത്തു. പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ എന്ന വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ അഞ്ച് പേരുടെപേരിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേ തുടർന്ന് കൂടുതൽ പേരെത്തി അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മുഖത്ത് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാറ്റി.

Advertisements