KOYILANDY DIARY

The Perfect News Portal

ഉച്ചഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കുക: കെ.എസ്.ടി.എ

ഉച്ചഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. തിരുവങ്ങൂർ എച്ച് എസ് എസിൽ ടി. ശിവദാസ മേനോൻ നഗറിൽ വെച്ച് നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി അധ്യക്ഷനായി. സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വി. അരവിന്ദൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
രഞ്ജിത്ത് ലാൽ രക്തസാക്ഷി പ്രമേയവും പി.കെ.ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ എക്സി. അംഗം പി.കെ.രാജൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം കെ.ഷാജിമ, ജില്ല സെകട്ടറി ആർ.എം രാജൻ, ജില്ലാ എക്സി. അംഗം ഡി.കെ ബിജു, അനുരാജ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നൗഫൽ എം. സ്വാഗതവും പി.ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
Advertisements
ഭാരവാഹികളായി ഗണേശൻ കക്കഞ്ചേരി (പ്രസിഡണ്ട്), ലൈല കെ. എം, രഞ്ജിത്ത് ലാൽ, സുരേഷ് കെ. (വൈസ്. പ്രസിഡന്റുമാർ), ഉണ്ണികൃഷ്ണൻ സി (സെക്രട്ടറി) പി. കെ ഷാജി, പവിന  പി, രാജേഷ് പി.ടി.കെ (ജോ. സെക്രട്ടറിമാർ) എൻ. കെ. രാജഗോപാലൻ ((ട ഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സ്കൂൾ ഉച്ച ഭക്ഷണ തുക വിഹിതം വർദ്ധിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.