KOYILANDY DIARY

The Perfect News Portal

പാളയം ബസ് സ്റ്റാൻഡിൽ കർണാടക സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ കർണാടക സ്വദേശിയെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശി ആഷിഖ് എന്ന എ.കെ. ഷഹനാദ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 15നായിരുന്നു സംഭവം.

ബസ് സ്റ്റാൻഡിൽ രാത്രി കിടക്കുന്ന സ്ഥലത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് കർണാടക സ്വദേശിയായ ഹേമന്ദ് പ്രസാദിനെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ തുടയിൽ കുത്തേറ്റ ഹേമന്ദ് പ്രസാദ് ചികിത്സയിലാണ്.