KOYILANDY DIARY

The Perfect News Portal

മലപ്പുറം സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മലപ്പുറത്ത് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കൊച്ചി ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അഷുതോഷ് ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഒളിപ്പിച്ച സ്വര്‍ണം ഇയാള്‍ ക്ലിയര്‍ ചെയ്തുനല്‍കുകയായിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിന് അഷുതോഷ് പലതവണ സഹായം ചെയ്ത് നല്‍കിയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വിദേശ പാഴ്‌സല്‍ വഴി കടത്തിയ സ്വര്‍ണം മലപ്പുറത്ത് നിന്ന് ഡിആര്‍ഐ സംഘം പിടികൂടിയതാണ് കേസ്.