KOYILANDY DIARY

The Perfect News Portal

ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു

തൃശ്ശൂര്‍: സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് (83) അന്തരിച്ചു. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം സംഭവിച്ചത്. ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. ലില്ലി – ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.

മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂർ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.

Advertisements