KOYILANDY DIARY

The Perfect News Portal

കെ.എസ്.ടി.എ  പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കെ.എസ്.ടി.എ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി: പാഠപുസ്തകങ്ങളിൽ കേന്ദ്ര സർക്കാർ
ചരിത്രപാഠങ്ങൾ കാവിവത്ക്കരിക്കുന്നെന്നാരോപിച്ച് കെ.എസ്.ടി.എ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സദസ് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമര ചരിത്രവും മുഗൾ ചരിത്രവും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ ഗൂഢ അജണ്ടയുടെ ഭാഗമാണെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കവെ കെ. ഷിജു വ്യക്തമാക്കി. സബ്ജില്ലാ പ്രസിഡണ്ട് ഗണേശ് കക്കഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി: അംഗങ്ങളായ ഡി.കെ. ബിജു, സി. ഉണ്ണികൃഷ്ണൻ, സബ്ജില്ലാ ട്രഷറർ രാജഗോപാലൻ എൻ. കെ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. പി.കെ ഷാജി സ്വാഗതവും പി.പീയൂഷ് നന്ദിയും പറഞ്ഞു.
Advertisements