KOYILANDY DIARY

The Perfect News Portal

KSEB-WA (CITU) സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വീടുകൾ വയറിംങ്ങ് നടത്തി വൈദ്യുതികരിച്ചു

കൊയിലാണ്ടി: KSEB-WA (CITU) സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വീടുകൾ വയറിംങ്ങ് നടത്തി വൈദ്യുതികരിച്ചു. ചേമഞ്ചേരി പഞ്ചായത്തിലെ നിർദ്ധനരായ  നന്ദിനി വെള്ളാമ്പാട്ടിലിൻ്റെയും, ജാനു തുവ്വക്കാട്ട് പറമ്പിലിൻ്റെയും വീടുകളാണ് വയറിംങ്ങ് നടത്തി വൈദ്യുതികരിച്ചത്.
വൈദ്യുതി നൽകുന്ന ചടങ്ങ് കൊയിലാണ്ടി സൗത്ത് അസിസ്റ്റൻറ് എൻജിനിയർ നിഖിൽ വേണുഗോപാൽ സ്വീച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ഇ.പി ദിനേശൻ അധ്യക്ഷത വഹിച്ചു. മീറ്റർ റീഡർമാരായ പ്രജീഷ്, അഖിൽ വി.പി, ലൈൻമേൻ മാരായ ദിലീപ്, റഫീഖ് ബാബു, കച്ചറക്കൽ വിജേഷ്,  വർക്കേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *