KOYILANDY DIARY

The Perfect News Portal

നാടക പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: നാടക പുസ്തകം പ്രകാശനം ചെയ്തു. നാടക് കോഴിക്കോടിൻ്റെ നാടക പുസ്തകം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് പുഷ്പക്ക് നൽകി പ്രകാശനം ചെയ്തു. ഷിബു മുത്താട്ട് എഡിറ്ററായ നാടക പുസ്തകത്തിൽ കോഴിക്കോട്ടെ നാടക പ്രവർത്തകരുടെ ഏഴ് ഏകാങ്ക നാടകങ്ങളാണുള്ളത്.

ചടങ്ങിൽ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ച ആർട്ടിസ്റ്റ് സജീവ് കീഴരിയൂരിനെ ആദരിച്ചു. നാടക് ജില്ലാ സെക്രട്ടറി എൻ.വി ബിജു, കെ.കെ. പുരുഷോത്തമൻ ജയപ്രകാശ് കാര്യാൽ, പത്മൻ പന്തീരാങ്കാവ്, ഉമേഷ് പന്തീരാങ്കാവ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വിജേഷ് കോഴിക്കോടിൻ്റെ നേതൃത്വത്തിൽ തിയേറ്റർ ബീറ്റ്സിൻ്റെ തിയേറ്റർ സോംഗുകൾ അരങ്ങേറി. 

Leave a Reply

Your email address will not be published. Required fields are marked *