KOYILANDY DIARY

The Perfect News Portal

കെ പി കുഞ്ഞിരാമേട്ടൻ അനുസ്മരണം നടത്തി

കെ പി കുഞ്ഞിരാമേട്ടൻ അനുസ്മരണം നടത്തി. ദർശനമുക്കിലെ അദ്ധേഹത്തിൻ്റെ വസതിയായ ശാന്തി ഭവനിൽ കാലത്ത് പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. ലളിത അധ്യക്ഷതയ വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സത്യൻ, അഡ്വ. എൽ.ജി. ലിജീഷ്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ യു.കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതവും രവി ശ്രേയസ് നന്ദിയും പറഞ്ഞു.