KOYILANDY DIARY

The Perfect News Portal

കോഴിക്കോട്‌; വേനൽമഴ എത്തി

കോഴിക്കോട്‌: കാത്തിരുന്ന വേനൽമഴ എത്തി. ചൊവ്വാഴ്‌ച പകൽ വടകര, താമരശേരി ഭാഗങ്ങളിൽ മഴ തകർത്തുപെയ്‌തു. സന്ധ്യയോടെയാണ്‌ കോഴിക്കോട്‌ നഗരത്തിലും പരിസരങ്ങളിലും മഴയെത്തിയത്‌.
കോഴിക്കോട്‌ നഗരത്തിൽ 15 മിനിറ്റോളമാണ്‌ മഴ നീണ്ടതെങ്കിലും രാത്രിച്ചൂട്‌  കുറഞ്ഞു.  ജില്ലയിൽ ഇത്തവണ ആദ്യമായാണ്‌ വ്യാപകമായ തോതിൽ വേനൽമഴ ലഭിച്ചത്‌. കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളിൽ കോഴിക്കോട്‌ മുന്നിലുണ്ട്‌. വേനൽമഴ പെയ്‌തതോടെ വരും ദിവസങ്ങളിൽ ചൂടിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.