KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വാണിമേലിൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

2018 ൽ ഭൂമിവാതുക്കൽ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ റഷീദ് പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കൽ ടൗണിൽ തട്ട് കട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.