KOYILANDY DIARY

The Perfect News Portal

ആകർഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ

കോഴിക്കോട്: സെപ്റ്റംബർ മാസത്തിൽ ആകർഷകമായ വിനോദയാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. സെപ്റ്റംബർ ആറു മുതൽ പതിനാറ് വരെയുള്ള തിയ്യതികളിലായാണ് ഉല്ലാസ യാത്ര. സെപ്റ്റംബർ ആറിന് രാവിലെ എഴുമണിയ്ക്ക് ആരംഭിക്കുന്ന തൊള്ളായിരംകണ്ടി വയനാട് യാത്രയോടെയാണ് ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്.

സെപ്റ്റംബർ ഏഴിന് രാത്രി പത്തുമണിയ്ക്ക് വാഗമൺ കുമിളി യാത്രയാണ്. എട്ടാം തിയ്യതി രാവിലെയാണ് മൂന്നാറിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അന്നേദിവസം തന്നെ രാത്രി എട്ടിന് ആരംഭിക്കുന്ന മാമലകണ്ടം മൂന്നാർ യാത്രയുമുണ്ട്. സെപ്റ്റംബർ പത്തിന് നെല്ലിയാമ്പതിയിലും സെപ്റ്റംബർ പതിനാറിന് സൈലൻറ് വാലിയിലേക്കും യാത്ര തുടങ്ങും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9846 100728 9544477954 കോഡിനേറ്റർ 99617 61708.

Advertisements

പാക്കേജ് വിശദാംശങ്ങൾ:

ആതിരപ്പള്ളി, വാഴച്ചാൽ, മൂന്നാർ- 2220രൂപ സൈലൻറ് വാലി- 1580രൂപ, വാഗമൺ, കുമളി- 4430രൂപ വാഗമൺ, വേഗ- 3500 തുഷാരഗിരി, തൊള്ളായിരം കണ്ടി-1150.