KOYILANDY DIARY

The Perfect News Portal

കോഴിക്കോട് 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു

കോഴിക്കോട്: ബാലുശേരി നമ്പികുളം മലമേഖലയിൽ എക്സ്സൈസ് റെയ്ഡിൽ 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. കോഴിക്കോട് ഐ ബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ വിവരത്തെ തുടർന്ന് താമരശേരി എക്സൈസ് സർക്കിൾ സംഘമാണ് റെയ്ഡ് നടത്തിയത്. മലമുകളിലുള്ള വാറ്റു കേന്ദ്രം തകർത്തു. രണ്ട് ബാരലുകളിലാണ് 200 ലിറ്റർ വാഷ് സൂക്ഷിച്ചത്. അസി. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിഇഒമാരായ പ്രബിത് ലാൽ, ആരിഫ്, പ്രദീപ് എന്നിവർ പങ്കെടുത്തു.