KOYILANDY DIARY

The Perfect News Portal

പ്ലസ്‌വൺ പ്രവേശനം രാഷ്ട്രീയ മുതലെടുപ്പ് വേണ്ട; മന്ത്രി വി. ശിവൻകുട്ടി

കൊയിലാണ്ടി: കേരളം ഭരിക്കുന്നത് വിദ്യാർത്ഥിപക്ഷ സർക്കാരാണെന്നും പ്ലസ്‌വൺ പ്രവേശനത്തിന് രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലൂടെ ഉപരിപഠനത്തിന് യോഗ്യരായവർക്ക് മുഴുവൻ സംസ്ഥാനത്ത് പ്ലസ്‌വൺ അഡ്മിഷൻ ലഭിക്കും. ഉപരിപഠനം ലഭിക്കില്ലെന്നുപറഞ്ഞ് ആരും സമരം നടത്തേണ്ട കൊയിലാണ്ടി മണ്ഡലത്തിലെ കുട്ടികളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചവരെ അനുമോദിക്കുന്ന ‘പ്രതിഭാ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി, സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസിൽദാരായി തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി തഹസിൽദാർ സി. പി. മണി എന്നിവർ ആദരം ഏറ്റുവാങ്ങി. വിവിധ രംഗങ്ങളിൽ പുരസ്കാരം നേടിയ പഞ്ചായത്തുകൾക്കുവേണ്ടി പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ, ജമീല സമദ്, സി കെ. ശ്രീകുമാർ എന്നിവരെ അനുമോദിച്ചു.
Advertisements
 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പി ശിവാനന്ദൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതുപ്രവർത്തകരായ സി അശ്വനി ദേവ്, അഡ്വ. സുനിൽ മോഹൻ, ഹനീഫ, ജയ് കിഷ്, അഡ്വ. ടി കെ. രാധാകൃഷ്‌ണൻ, എം റഷീദ്, ഇ എസ് രാജൻ, സുരേഷ് മേലേപ്പുറത്ത് എന്നിവർ സംസാരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് പി. ബാബുരാജ് സ്വാഗതം പറഞ്ഞു.