KOYILANDY DIARY.COM

The Perfect News Portal

നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു

നടന്‍ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരുക്ക്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് കാലിന് പരുക്കേറ്റത്. മറയൂരില്‍ വച്ചാണ് സംഭവം. ഷൂട്ടിങ്ങിനിടെ ബസില്‍ നിന്ന് വീ‍ഴുകയായിരുന്നു. കാലിന്‍റെ ലിഗമെന്‍റിനാണ് പരുക്കേറ്റത്. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തുമെന്ന് വിവരം.

ജിആർ ഇന്ദു​ഗോപന്‍ എ‍ഴുതിയ വിലായത്ത് ബുദ്ധ എന്ന കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡബിൾ മോഹനൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്.

Share news
error: Content is protected !!