KOYILANDY DIARY

The Perfect News Portal

കോമത്ത്കര 30-ാം വാർഡ് അംഗൻവാടി കലോത്സവം

കൊയിലാണ്ടി നഗരസഭ കോമത്ത്കര 30-ാം വാർഡ് അംഗൻവാടി കലോത്സവം ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീന ടി കെ അധ്യക്ഷത വഹിച്ചു. കവി മോഹനൻ നടുവത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സെപ്കത്രോ ജില്ലാ ടൂർണമെന്റിൽ ബെസ്റ്റ് പ്ലെയർ ആയി തിരഞ്ഞെടുത്ത ആര്യനന്ദ സജിലേഷിനെ ആദരിച്ചു.
നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, സി ഡി പി ഒ അനുരാധ, ഐ സി ഡി എസ് സൂപ്പർ വൈസർ ഗീത എം, ശ്രീധരൻ (ഒപ്പം റെസിഡന്റ്‌സ് )തുളസി രഞ്ജിത്ത് (നന്മ റെസിഡന്റ്‌സ്) ഇ വി രാജൻ, സജീവൻ എന്നിവർ സംസാരിച്ചു. തുടർന്ന് അംഗൻവാടി കുട്ടികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അമ്മമാരുടെയും അംഗൻവാടി വർക്കർമാരുടെയും കലാപരിപാടികൾ നടന്നു. ബാലകൃഷ്ണൻ സ്വാഗതവും അംഗൻവാടി വർക്കർ ഗീത നന്ദിയും പറഞ്ഞു.