KOYILANDY DIARY

The Perfect News Portal

അശ്രദ്ധമായ ആഘോഷങ്ങളിൽ കൊയിലാണ്ടി മേഘലയിൽ നിരവധി സ്ഥലങ്ങളിൽ തീപ്പിടുത്തം

അശ്രദ്ധമായ ആഘോഷങ്ങളിൽ കൊയിലാണ്ടി മേഘലയിൽ നിരവധി സ്ഥലങ്ങളിൽ തീപ്പിടുത്തം ഉണ്ടായി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിൽ ചെറിയ വിഷു നാളിൽ ജീവനക്കാർക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു. പടക്കം പൊട്ടിച്ചും മറ്റും നിരവധി അപകടങ്ങളാണ് പലയിടങ്ങളിലായി നടന്നത്. മുചുകുന്ന് ഇല്ലത്ത് റോഡിൽ വീട്ടുമുറ്റത്ത് കൂട്ടിയിട്ട വിറകിനും തേങ്ങകൾക്കും തീപിടിച്ചത് ഏറെ നേരം പരിഭ്രാന്തിയിലായി ഒടുവിൽ സേന എത്തി തീ അണക്കുകയായിരുന്നു.
രാത്രി എട്ടു മണിയോടുകൂടി നെല്ല്യാടി പാലത്തിനു സമീപം അശ്രദ്ധമായി പടക്കം പൊട്ടിച്ചതിൻ്റെ ഭാഗമായി തെങ്ങിന് തീപിടിച്ചു. രാത്രി 9 മണിയോടുകൂടി നടുവത്തൂർ ടൗണിന് സമീപം അശ്രദ്ധമായി പടക്കം പൊട്ടിച്ചതിന്റെ ഭഗമായി ഓല മേഞ്ഞ കടയ്ക്ക് തീപിടിക്കുകയും കട പൂർണ്ണമായി കത്തിനശിക്കുകയുണ്ടായി. എല്ലായിടത്തു ഫയർഫോഴ്സ് സേന എത്തി തീ അണക്കുകയായിരുന്നു.
Advertisements
ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുമ്പോൾ മുൻകരുതൽ എടുക്കാൻ നിർദ്ദേശങ്ങൾ പലതവണയായി നൽകിയിട്ടുണ്ട്. അതൊന്നും വകവക്കാതെ  പടക്കം പൊട്ടിക്കുന്നതിന്റെ  ഭാഗമായാണ് ഇത്തരം തീപിടുത്തങ്ങൾ ഉണ്ടാകുന്നനത്. ഇത് സേനയ്ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഫയർ സ്റ്റേഷനിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടാതെ ഇത്തരം പ്രവർത്തനങ്ങൾ മുഴുകിയാൽ നടപടി നേരിടേണ്ടി വരുമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.
വിവിധ തീപിടുത്തങ്ങളിലായി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ്, Gr: ASTO മജീദ്,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ. ഹേമന്ത്, ഷിജു ടി പി, ഇർഷാദ്, നിധിപ്രസാദ്, മനോജ്, റഷീദ്, ഹോംഗാർഡ് മാരായ പ്രദീപ്, സോമകുമാർ എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.