KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം

കൊയിലാണ്ടിയിൽ കാർ നിയന്ത്രണംവിട്ട് ബൈക്കിലും ലോറിയിലും ഇടിച്ച് അപകടം. 3 പേർക്ക് പരിക്ക്. വിയ്യൂർ കുരുടി കാഞ്ഞിരം നിലത്ത് മത്മിനി (54), മകൻ അരുൺ കുമാർ (33)  മുഹമ്മദ് (13) എന്നിവർക്കാണ് പരിക്കേറ്റത്. പത്മിനിയും അരുണും സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. ദേശീയ പാതയിൽ എം.ജി കോളേജിനു സമീപം ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.

കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലും ലോറിയിലും ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഇവരെ താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോടെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അരുണിന് തലക്കും മത്മിനിക്ക് ഇരു കാലുകൾക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. കാറിൻ്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്.