KOYILANDY DIARY

The Perfect News Portal

കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നേ കാൽ കിലോ സ്വർണമാണ് മൂന്നു പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അൻവർഷ, മലപ്പുറം സ്വദേശി പ്രമോദ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ സ്പൈസ് ജെറ്റ് വിമാനത്തിൻ്റെ സീറ്റിനടിയിൽ നിന്നാണ് 1131 ഗ്രാം സ്വർണം കസ്റ്റംസിന് ലഭിച്ചത്.

വിദേശ കറൻസിയുമായി കാസർകോട് സ്വദേശി ഫാത്തിമ താഹിറ കസ്റ്റംസ് പിടിയിലായി. 19,200 അമേരിക്കൻ ഡോളറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.