KOYILANDY DIARY

The Perfect News Portal

ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. 5 ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് കളക്ടര്‍ എ. ഗീത ഇനി കോഴിക്കോട്

ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. 5 ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് കളക്ടര്‍ എ. ഗീത ഇനി കോഴിക്കോട്. എറണാകുളം കളക്ടര്‍ രേണു രാജിനെ വയനാട്ടിലേക്ക് മാറ്റി. എന്‍. എസ്‌. കെ ഉമേഷാണ് എറണാകുളത്തെ പുതിയ കളക്ടര്‍. തൃശൂര്‍ കളക്ടര്‍ ഹരിത. വി. കുമാറിനെ ആലപ്പുഴയിലും വയനാട് കളക്ടര്‍ എ. ഗീതയെ കോഴിക്കോടും, ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയെ തൃശൂരിലുമായിട്ടാണ് നിയമിച്ചത്.

ധനകാര്യവകുപ്പ് സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായ മൊഹമ്മദ് വൈ സഫിറുള്ളയെ ഇ- ഹെൽത്ത് പ്രോജക്ട് ഡയറകർ ചുമതല ഏൽപ്പിച്ചു. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാറിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിച്ചു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായ അനു കുമാരി ഐ.എ.എസി നെ കേരള ഐ.ടി മിഷൻ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസിന് തിരുവനന്തപുരം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല ഏൽപ്പിച്ചു.

Advertisements