KOYILANDY DIARY

The Perfect News Portal

കെ കെ ശൈലജ ടീച്ചറുടെ ആത്മകഥ ”മൈ ലൈഫ് ആസ് എ കൊമ്രേഡ്” പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: കെ കെ ശൈലജ ടീച്ചറുടെ ആത്മകഥ ”മൈ ലൈഫ് ആസ് എ കൊമ്രേഡ്” മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.ഡല്‍ഹിയിലെ കേരള ഹൗസിലായിരുന്നു പ്രകാശന ചടങ്ങ് നടന്നത്. കേരളത്തില്‍ നിലനിന്നിരുന്ന ജന്മിവാഴ്ചയുടെയും പിന്നീടുണ്ടായ കമ്യൂണിസ്റ്റ് നവോത്ഥാനത്തിന്റെയും നേര്‍ക്കാഴ്ച കൂടിയാണ് പുസ്തകം. പുസ്തകം ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും കണ്ണാടി എന്ന് പ്രകാശന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിക്കാലത്ത് കടന്നുവന്ന അനുഭവങ്ങളും പിണറായി മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെ അതിജീവിക്കേണ്ടിവന്ന നിപ്പ, കൊവിഡ്, പ്രളയം ഉള്‍പ്പെയുള്ള അനുഭവങ്ങളുടെയും കുറിപ്പാണ് മൈ ലൈഫ് ആസ് എ കൊമ്രേഡ് എന്ന പുസ്തകത്തിന്റെ പ്രമേയം.