KOYILANDY DIARY

The Perfect News Portal

കോൺവെക്സ് മിറർ സ്ഥാപിച്ചു

കണയങ്കോട്: അപകടങ്ങൾ പതിവാകുന്ന കുട്ടോത്ത് സത്യനാരായണ ക്ഷേത്ര റോഡിലേക്കുള്ള സ്റ്റേറ്റ് ഹൈവേയുടെ വളവിൽ റോട്ടറി ക്ലബ്‌ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. റോട്ടറി ഡിസ്ട്രിക്  ഗവർണർ പ്രോമദ് നായനാർ മിറർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റോട്ടറി അസിസ്റ്റൻ്റ് ഗവർണർ പ്രജിത്ത് വി, ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, റോട്ടറി കൊയിലാണ്ടി പ്രസിഡണ്ട് ജിജോയ് സി സി, സെക്രട്ടറി സുഗതൻ ടി, വാർഡ് മെമ്പർ ഗീത പുളിയാറയിൽ എന്നിവർ പങ്കെടുത്തു.