KOYILANDY DIARY

The Perfect News Portal

KGHDSEU (CITU) താലൂക്കാശുപത്രി ധർണ്ണ 24ന്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് KGHDSEU (CITU) താലൂക്കാശുപത്രി ധർണ്ണ 24ന് ചൊവ്വാഴ്ച നടക്കും. വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലി സുരക്ഷിതത്വം നൽകുക, ബോണ്ട് ബ്രേക്ക് സംവിധാനം അവസാനിപ്പിക്കുക. വേതനത്തോടുകൂടിയ പ്രസവാവധി അനുവദിക്കുക.
തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്.
24 ചൊവ്വാഴ്ച 10  മണിക്ക് KGHDSEU (CITU) സംസ്ഥാന പ്രസിഡണ്ടും സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവുമായി അഡ്വ. എ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വിനിദേവ്. യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ. വൈസ് പ്രസിഡണ്ട് യുകെ പവിത്രൻ, ജില്ലാ സെക്രട്ടറി ടി എം സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കുന്നു.