KOYILANDY DIARY

The Perfect News Portal

കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃക: പ്രധാനമന്ത്രി

കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃക: പ്രധാനമന്ത്രി. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റൽ സയൻസ് പാർക്കും ഉൾപ്പെടെയുള്ള കേരളത്തിൻ്റെ പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാളയം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ലോകത്തിന് കേരളത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട്. കേരളം അറിവുള്ളവരുടെ നാടാണ്. ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവര്‍ ബോധവാന്മാരാണ്. കേരളത്തിലെ സംസ്‌കാരം, പാചക രീതികള്‍, മികച്ച കാലാവസ്ഥ ഇവയെല്ലാം പുരോഗതിയുടെ സൂത്രത്തിലേക്ക് ബന്ധിപ്പിക്കുന്നവയാണ്. കേരളത്തെ വികസന ഉത്സവവുമായി ബന്ധിപ്പിക്കാന്‍ അവസരം കിട്ടിയെന്നും എല്ലാ വികസന പദ്ധതികളുടെയും പേരില്‍ ആശംസ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.