KOYILANDY DIARY

The Perfect News Portal

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സി.കെ.ജി എം.എച്ച്.എസ്.എസ് വിദ്യാർത്ഥികളായ ഷാനിബ്, യാസർ അറഫാത്ത് എന്നിവരടങ്ങുന്ന നന്മയുടെ സംഘത്തെയാണ് സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ അനുമോദിച്ചത്.
പുറക്കാട് ചെറുവെട്ട് പൊയിൽ സുനിൽ ബാബുവിൻ്റെ മകൻ ഷാനിബ് താഴെ കല്ലം കണ്ടി ഉവൈസിൻ്റെ മകൻ യാസർ അറഫാത്ത് എന്നിവരടങ്ങുന്ന സംഘം പെരുന്നാൾ ദിനത്തിൽ കളിച്ച് കൊണ്ടിരിക്കെയാണ് വഴിയിൽ നിന്നും സ്വർണ്ണാഭരണം കളഞ്ഞ് കിട്ടിയത്. സ്വർണ്ണാഭരണം തന്നെയാണെന്ന് കുട്ടികൾ തന്നെ തിരിച്ചറിയുകയും രക്ഷിതാക്കളെ കാണിച്ച് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വിവരം അറിയിക്കുകയുമായിരുന്നു.
Advertisements
സംഘത്തിൽ ആതിഷ് ഇബ്രാഹിം, ആഷിൽ, മുഹമ്മദ്, ഹാദി, ഫൈസ എന്നിവരും ഉണ്ടായിരുന്നു.
കിടഞ്ഞീ കുന്നുമ്മൽ മുഹമ്മദിൻ്റെ ഭാര്യയുടേതായിരുന്നു സ്വർണ്ണാഭരണം. കുട്ടികളുടെ ഈ നന്മയിൽ വിവിധ സംഘടനകൾ അനുമോദിക്കുകയും സൗജന്യ ബോട്ട് യാത്രകളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്കൂളിൻ്റെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.കെ. മനോജ് കുമാർ, എം. സ്വാലിഹ്, കെ.വി അൽതാസ്, ജീജേഷ് കുമാർ തുടങ്ങിയ അധ്യാപകരും പങ്കെടുത്തു.