KOYILANDY DIARY

The Perfect News Portal

കേരള മോഡൽ രാജ്യത്താകെ സാധ്യമാകണം: എളമരം കരീം

ലോകത്തിന്‌ മാതൃകയായ കേരള മോഡൽ രാജ്യത്ത്‌ എല്ലാ സംസ്ഥാനങ്ങളിലും സാധ്യമാകണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം എം പി പറഞ്ഞു. സിപിഐ എം നെല്ലാച്ചേരി കിഴക്ക്‌ ബ്രാഞ്ച്‌ നിർമിച്ച മണ്ടോടി കണ്ണൻ സ്‌മാരകവും കെ എം ശങ്കരൻ സാംസ്‌കാരിക നിലയവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത്‌ നിലനിൽക്കുന്നത്‌ ചങ്ങാത്ത മുതലാളിത്തമാണ്‌. കേന്ദ്ര സർക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങളാൽ രാജ്യത്തെ തൊഴിലാളി–-കർഷക ജനവിഭാഗങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും എളമരം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. ആർ ഗോപാലൻ പതാക ഉയർത്തി. കെ വി സജയ് സാംസ്‌കാരിക പ്രഭാഷണം നടത്തി. ഇ കെ കരുണാകരൻ സ്വാഗതം പറഞ്ഞു. കെ എം ദാമോദരൻ, പി രാജൻ, എം കെ രാഘവൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.