KOYILANDY DIARY

The Perfect News Portal

ഭക്തിനിർഭരമായി പ്രതിഷ്ഠാദിനവും, ക്ഷേത്രകാരണവർ സ്ഥാനം ഏറ്റെടുക്കലും

ഭക്തിനിർഭരമായി പ്രതിഷ്ഠാദിനവും, ക്ഷേത്രകാരണവർ സ്ഥാനം ഏറ്റെടുക്കലും. കൊയിലാണ്ടി കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഒറ്റ കലശം, മഹാഗണപതിഹോമം, ഭഗവതിസേവയും നടത്തി.

ക്ഷേത്രത്തിലെ പുതിയ കാരണവരായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം സ്ഥാനമേറ്റെടുത്തു. ഞായറാഴ്ച രാത്രി നടന്ന ഭക്തിനിർഭരമായ ചടങ്ങുകൾക്ക് നിരവധി ഭക്തജനങ്ങളാണ് സാക്ഷ്യം വഹിച്ചത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം.കെ.ശ്രീധരൻ, എ.കെ ,രാഗേഷ്, ടി.ടി ബാബു, ടി.എം.ഉണ്ണി, എം.കെ.ശ്രീഗേഷ്, കെ.പി.അശോക് കുമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.