KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ ആക്രമണം

കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. രണ്ടു ബൈക്കുകളിലായി പിന്തുടർന്ന് എത്തിവർ ഭാര്യയെ ശല്യം ചെയ്യുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ മർദ്ദിക്കുകയുമായിരുന്നു. ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിനും ഭാര്യയുമാണ് ആക്രമണത്തിനിരയായത്. മർദ്ദനമേറ്റ അശ്വിന് താടിയെല്ലിന് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ക്രിസ്‌ത്യൻ കോളേജിന് സമീപം ട്രാഫിക് സി‌ഗ്നലിൽ വെച്ചാണ് സംഭവമുണ്ടായത്.  നടക്കാവ് പോലീസിലും സിറ്റി ട്രാഫിക്കിലും പരാതി നൽകിയതിനെ തുടർന്ന് നടക്കാവ് പൊലീസ് അശ്വിൻ്റെ മൊഴിയെടുത്തു. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും നടക്കാവ് ഡിസിപി വ്യക്തമാക്കി.