KOYILANDY DIARY

The Perfect News Portal

വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

വേനൽച്ചൂടിൽ കേരളം വെന്തുരുകുന്നു. ഇന്ന് ഏഴ് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഈ ജില്ലകളിൽ പകൽ 11 മണി മുതൽ 3 മണി വരെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചൂട് ശക്തമാകുമ്പോൾ സംസ്ഥാനത്ത് വേനൽ മഴയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. പതിവിനേക്കാൾ 38 ശതമാനം കുറവാണ് വേനൽ മഴയിലുണ്ടായത്.