KOYILANDY DIARY

The Perfect News Portal

കാരാപ്പുഴ റിസർവോയറിൽ രണ്ടുവയസ്സുകാരന്‍ മുങ്ങിമരിച്ചു

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരനായ കുട്ടി മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. കാരാപ്പുഴ റിസർവോയറിനോട് ചേർന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപ്- ശാലിനി ദമ്പതികളുടെ മകനായ രണ്ട് വയസുകാരൻ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.