KOYILANDY DIARY

The Perfect News Portal

”കരുതലും കൈത്താങ്ങും”കൊയിലാണ്ടിയിൽ താലൂക്ക് അദാലത്ത്

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ”കരുതലും കൈത്താങ്ങും” അദാലത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച 1117-ഓൺ ലൈൻ പരാതികളിൽ 81- എണ്ണം പൂർണമായി പരിഹരിച്ചു. 564 – പരാതിക ൾ സർക്കാരിന്റെ പരിഗണനക്ക് വിട്ടു. ബാക്കിയുള്ളവ പരിഗണിക്കാൻ കഴിയാത്തവയായിരുന്നു.

കൊയിലാണ്ടി നഗരസഭ ഇ.എം,എസ് ടൌൺഹാളിൽ നടന്ന താലൂക്ക് അദാലത്തിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്,  കെ. രാജൻ, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്. ഉച്ചയോടെ അവസാനിപ്പിക്കാൻ വിഭാവ നം ചെയ്ത പരിപാടി വൈകുന്നേരം വരെ തുടർന്നു. എം.എൽ.എമാരായ കാനത്തി ൽ ജമീല, കെ. എം. സച്ചിൻദേവ്, ജില്ലാ കലക്ടർ എ. ഗീത, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾ, സഹസിൽദാർ, വില്ലേജ് ഓഫീസർമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisements