KOYILANDY DIARY

The Perfect News Portal

താമരശ്ശേരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു

താമരശ്ശേരിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയോടെ സുഹൃത്തുക്കൾക്കൊപ്പം കിണറിന്‍റെ ആൾമറയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ ആഴമുള്ള കിണറിലേക്ക് വീഴുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടിൽ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27) ആണ് മരിച്ചത്.

വീടിനു സമീപത്തെ പൊതുകിണറിൽ ഇരിക്കവെയാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന.