KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കലോത്സവ വിജയികളുടെ ആഹ്ളാദ പ്രകടനം

വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം ചൂടി.. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. വിജയാഹ്ളാദ പ്രകടനം നടത്തി. 12-ാംമത് ഉപജില്ലാ കായിക മേളയിൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കിരീടം ചൂടിയ ആവേശത്തിലാണ് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ടീം. സ്കൂളിലെ കായിക അധ്യാപകൻ്റെയും, അദ്ധ്യാപകരുടെയും, പി.ടി.എ.യുടെയും കലവറയില്ലാത്ത പിന്തുണയോടെ കുട്ടികൾക്ക് പരിശീലനം നൽകിയാണ് കായികരംഗത്തേക്ക് വീണ്ടും തിരിച്ചു വരവ് നടത്തിയത്.

ഒരു കാലത്ത് വടകര വിദ്യാഭ്യാസ ജില്ലയിൽ അന്നത്തെ ബോയ്സ് ഹൈസ്കൂൾ വെന്നികൊടിനാട്ടിയിരുന്ന കാലം വീണ്ടും ഇവിടെ ഓർമ്മപ്പെടുത്തുകയാണ്. പ്രഗൽഭരായ കായിക താരങ്ങൾ കൊയിലാണ്ടി ഹൈസ്കൂളിൻ്റെ സ്വകാര്യ അഹങ്കാരമായിരുന്നു.കഴിഞ്ഞ മൂന്നു ദിവസം സ്റ്റേഡിയത്തിൽ നടന്ന കായിക മേളയിൽ ട്രാക്കിലും, ഫീൽഡിലും, ജി.വി.എച്ച്.എസ്.എസ് ൻ്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു