KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം

പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം വിവിധ പരിപാടികളോടെ നടന്നു. കുറുവങ്ങാട് ക്ഷീര സംഘത്തിൻറെ ആഭിമുഖ്യത്തിൽ മണക്കുളങ്ങര മിനി സ്റ്റേഡിയത്തിൽ ദാമോദരൻ മാസ്റ്റർ പതാക ഉയർത്തിയതോടെ സംഗമത്തിന് തുടക്കംകുറിച്ചു. പൊതു സമ്മേളനം കാനത്തിൽ ജമീല എം.എൽ.എ.യും, കന്നുകാലി പ്രദർശനം വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചറും ഉദ്ഘാടനം ചെയ്തു. വി സുന്ദരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കുറുവങ്ങാട് ക്ഷീര സംഘം സെക്രട്ടറി ശ്രീലജ സ്വാഗതവും ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കാനത്തിൽ ജമീല മുഖ്യ പ്രഭാഷണം നടത്തി.  നഗരസഭ ചെയർപേഴേസൺ സുധ കിഴക്കേ പാട്ട്, വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ, സംസാരിച്ചു. മിൽമ ഡയറക്ടർ ശ്രീനിവാസൻ മാസ്റ്റർ,  കെ. ജീവാനന്ദൻ മാസ്റ്റർ, കെ. ഷിജു മാസ്റ്റർ, ഷീബ ശ്രീധരൻ, സുനീഷ് നടുവിലയിൽ, ശ്രീധരൻ കെ. എ, പി സത്യൻ, രവി മഠത്തിൽ എന്നിവർ ക്ഷീരകർഷകരെ ആദരിച്ചു. തുടർന്ന് നടന്ന ക്ഷീര വികസന സെമിനാറിൽ ഹിത ഡോക്ടർ, വി ഗീത എന്നിവർ ക്ലാസെടുത്തു. ദാമോദരൻ മാസ്റ്റർ സ്വാഗതവും, ക്ഷീരവികസന ഓഫീസർ നന്ദിയും പറഞ്ഞു. ഡയറി ക്വിസ് മത്സരവും നടത്തി.