KOYILANDY DIARY

The Perfect News Portal

കളിആട്ടം 23 സ്വാഗതസംഘം ഓഫീസ് ഉൽഘാടനവും, ലോഗോ പ്രകാശനവും

പൂക്കാട് കലാലയത്തിന്റെ കുട്ടികളുടെ അവധിക്കാല മഹോത്സവം  കളിആട്ടം 2023 സ്വാഗതസംഘം
ഓഫീസ് ഉൽഘാടനവും ലോഗോ പ്രകാശനവും നടന്നു. പ്രശസ്ത നാടക പ്രവർത്തകനും, തിരക്കഥ കൃത്തൂമായ
അനീഷ് അഞ്ജലി നിർവഹിച്ചു. ഏപ്രിൽ 27മുതൽ മെയ്‌ 2വരെ ഒരാഴ്ച്ച നീളുന്ന ക്യാമ്പിൽ അഞ്ഞൂറോളം കുട്ടികൾ പങ്കെടുക്കും. പ്രശസ്ത നാടക സംവിധായകൻ മനോജ്‌ നാരായണൻ ക്യാമ്പിന് നേതൃത്വം നൽകും.
നാടക പ്രവർത്തകൻ അബൂബക്കർ മാഷാണ് കേമ്പ് കോഓഡിനേറ്റർ. പതിനൊന്നാമത് കളിആട്ടത്തിന്റെ ലോഗോ പ്രകാശന ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ ഇ കെ അജിത് അധ്യക്ഷത വഹിച്ചു. കലാലയം പ്രസിഡണ്ട് യൂ കെ രാഘവൻ, ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ, സംഘാടകസമിതി ജനറൽ കൺവീനർ അശോകൻകോട്ട്,
ക്യാമ്പ് കൺവിനർ ശ്യാo ചെറുവത്ത്, പ്രോഗ്രാം കൺവിനർ കാശി പൂക്കാട് എന്നിവർ സന്നിഹിതരായി.