KOYILANDY DIARY.COM

The Perfect News Portal

മരളൂരിലെ സമരപന്തല്‍ കെ. പ്രവീൺ കുമാറും, കെ ദാസനും സന്ദർശിച്ചു

.
കൊയിലാണ്ടി നന്തി – ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബൈപ്പാസിന് സമീപം പനച്ചികുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം  നടക്കുന്ന സമര പന്തൽ മുന്‍ എംഎല്‍എ കെ. ദാസനും ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാറും സന്ദർശിച്ചു. ബൈപ്പാസിനോട് ചേരുന്ന നഗരസഭയുടെ പനച്ചികുന്ന് റോഡിന് 45 വർഷം പഴക്കമുണ്ട്. ബൈപാസ് നിർമ്മിച്ചതിനെ തുടർന്നാണ് ഈ റോഡ് മുറിഞ്ഞു പോയത്.
.
.
ഒരു ഭാഗത്ത് റെയിലും മറു ഭാഗത്ത് ബൈപാസും വന്നതോടെ ഇവിടെയുള്ള 200 ഓളം കുടുംബങ്ങൾ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് . ഇതേ അവസ്ഥയാണ് ഗോപാലപുരത്തുകാരും അനുഭവിക്കുന്നത്. ആനക്കുളം അണ്ടർ പാസ് മുതൽ മൂടാടി അണ്ടർപാസ് വരെ ഇരു ഭാഗത്തും സർവീസ് റോഡ് വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും മറ്റ് സമരസമിതി ഭാരവാഹികളുമായി നേതാക്കള്‍ സംസാരിച്ചു.
Share news
error: Content is protected !!